1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) 20172019 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്‌സ് വര്‍ഗീസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനീഷ് കുരുവിളയാണ് പുതിയ ജനറല്‍ സെക്രട്ടറി. സാബു ചാക്കോയാണ് ട്രഷറര്‍ സ്ഥാനത്തെത്തുന്നത്. ഹരികുമാര്‍.പി.കെ രണ്ടാം തവണയും വൈസ് പ്രസിഡന്റാകും. സജി സെബാസ്റ്റ്യനാണ് ജോയിന്റ് സെക്രട്ടറി.

ലിസി എബ്രഹാം കള്‍ച്ചറല്‍ കോഡിനേറ്ററായി രണ്ടാമൂഴമെത്തും. എക്‌സിക്യുട്ടീവ് കമ്മിയിലേക്ക് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോബി മാത്യു, മുന്‍ ജോയിന്റ് സെക്രട്ടറി ആഷന്‍ പോള്‍, മുന്‍ ട്രഷറര്‍ ബിജു.പി.മാണി, മുന്‍ കമ്മിറ്റിയംഗം മോനച്ചന്‍ ആന്റണി, ജോബി തോമസ്, റോയ് ജോര്‍ജ്, ജോബി രാജു, കുര്യാക്കോസ് ജോസഫ്, ജോബി മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പരിചയസമ്പന്നരും, പുതുമുഖങ്ങളുമുള്‍ക്കൊള്ളുന്ന കമ്മിറ്റിയാണ് അടുത്ത രണ്ട് വര്‍ഷം എം.എം.സി.എ യെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സംഘടനയെ വളരെ ശക്തമായ നിലയില്‍ നയിച്ച ശ്രീ.ജോബി മാത്യുവിനും സംഘത്തിനും നിയുക്ത കമ്മിറ്റി നന്ദി രേഖപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അഭ്യര്‍ത്ഥിച്ചു.

എം.എം.സി.എയുടെ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബര്‍ 25 ശനിയാഴ്ച സെന്റ്.ജോണ്‍സ് സ്‌കൂളില്‍ വച്ച് നടത്തും. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 30 ന് ആയിരിക്കും നടത്തുന്നത്. രണ്ട് പരിപാടികളിലേക്കും എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.