സാബു ചുണ്ടക്കാട്ടില്‍: വിനോദവും വിജ്ഞാനവും പകര്‍ന്നു നല്കി മാഞ്ചസ്റ്റര്‍ മലയാളി കാത്തലിക് അസോസിയേഷന്റെ എഡ്യൂക്കേഷണല്‍ ടൂര്‍ ആവേശമായി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സന്‍ ജോബ്, ടൂര്‍ കോ ഓര്‍ഡിനെറ്റര്‍ സണ്ണി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ട്രാമില്‍ യാത്ര തിരിച്ച സംഘം ടൌണ്‍ സെന്ററിലെ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മ്യൂസിയം സന്ദര്‍ശിച്ചു.
ആദ്യത്തെ കമ്പ്യൂട്ടര്‍, തുണിമില്‍ ഉപകരണങ്ങള്‍, യുദ്ധത്തിനുപയോഗിച്ചു വരുന്ന വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങി പതിറ്റാണ്ടുകള്‍ പിന്നിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നതിനും അറിവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്നതിനും വിനോദ യാത്ര ഉപകരിച്ചു. വിവിധ ഗ്രൂപ്പുകളായി ഉച്ച ഭക്ഷണത്തിനു ഷോപ്പിങ്ങുകള്‍ക്കും ശേഷം വൈകുന്നേരത്തോടെ സംഘം തിരിച്ചെത്തി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല