തൊണ്ണൂറാം മിനിറ്റിലെ വിവാദ ഗോളില്‍ ബര്‍മിങ്ങാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തളച്ചു. ലീഗിലെ പതിനാറാം സ്ഥാനക്കാരാണ് ബര്‍മിങ്ങാം. സമനിലയിലൂടെ ഒരു പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ യുണൈറ്റഡ് തന്നെയാണ് മുന്നില്‍. 18 കളികളില്‍ നിന്ന് 38 പോയിന്റുണ്ട്. 20 കളികളില്‍ നിന്ന് 38 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.
ആസ്റ്റണ്‍വില്ലയെ തോല്‍പിച്ച് ഒന്നാം സ്ഥാനം പിടിച്ചെടുത്ത സിറ്റിയെ മറികടക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ യുണൈറ്റഡിനെ 58-ാം മിനിറ്റില്‍ ദിമിതര്‍ ബെര്‍ബറ്റോവിന്റെ ഗോളാണ് മുന്നിലെത്തിച്ചത്. എന്നാല്‍, കഴിഞ്ഞ ഇരുപത്തിമൂന്ന് ഹോം മത്സരങ്ങളില്‍ ഒന്നില്‍ മാത്രം തോല്‍വി വഴങ്ങിയ ബര്‍മിങ്ങാമിനെതിരെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.
തോല്‍വി ഉറപ്പായതോടെ സ്‌ട്രൈക്കര്‍ നിക്കൊള സിജിക്കിനെ ഇറക്കി ഏരിയല്‍ ഗെയിമിലേയ്ക്ക് കളി മാറ്റുകയാണ് ബര്‍മിങ്ങാം മാനേജര്‍ അലക്‌സ് മെക്‌ലീഷ് ചെയ്തത്. ഈ തന്ത്രമാണ് തൊണ്ണൂറാം മിനിറ്റില്‍ ബോവയ്‌റുടെ ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍, ഗോളിന് തൊട്ടുമുന്‍പ് ബെര്‍ബറ്റോവ് പന്ത് കൈകൊണ്ട് തൊടുകയും ഓഫ് സൈഡ് പൊസിഷനില്‍ നിന്നാണ് ഗോള്‍ നേടിയതുമെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടും റഫറി അനുവദിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല