മാഞ്ചസ്റ്റര്‍ സെന്റ് മേരിസ് യാക്കോബായ സുറിസാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 13,14 തിയ്യതികളില്‍ ഫാദര്‍ പീറ്റര്‍ കുര്യാക്കോസ്, ഫാദര്‍ ജിബി ഇച്ചിക്കോട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ഓഗസ്റ്റ് 13ന് വൈകുന്നേരം 6 മണിക്ക് സന്ധ്യപ്രാര്‍ത്ഥനയും തുടര്‍ന്ന് യല്‍ദോസിന്റെ സുവിശേഷ പ്രസംഗവും നടത്തപ്പെട്ട ഓഗസ്റ്റ് 14ന് ഞായറാഴ്ച 9.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഫാദര്‍ ജിബി നിര്‍വഹിച്ചു. അതിനുശേഷം നേര്‍ച്ച സദ്യയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.
എല്ലാ മാസവും 2ാം ഞായറാഴ്ച 9.30ന് വി.കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം
Barnabas church, Hurstville RD, Ehorlton, M218DJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല