അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജപമാല മാസാചാരണത്തില്‍ ഇന്ന് വൈകുന്നേരം 6 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ജപമാലയും ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ദൈവസന്നിധിയില്‍ ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കുറിക്കുന്നതിനുള്ള എഴുത്തിനിരുത്തല്‍ നടക്കും. റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് എഴുത്തിനിരുത്തലിന് നേതൃത്വം നല്‍കുകയും ചെയ്യും.
നാളെ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.30 ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ ബലിയും ഉണ്ടായിരിക്കും.
ജപമാല സമാപന ദിവസമായ ഒക്ടോബര്‍ 31 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് സെന്റ്. ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിക്കുന്ന ബലിവേദിയില്‍ ആയിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുക.ജപമാലയെ തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വമായ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി മുഖ്യ കാര്‍മ്മികനാകും. സീറോ മലങ്കര ചാപ്ലിയന്‍ റവ. തോമസ് മടുക്കമൂട്ടില്‍, ലത്തീന്‍ ചാപ്ലിയന്‍ റവ. ഫാ.റോബിന്‍സന്‍ മെല്‍ക്കിസ് , സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലിയന്‍ റവ. ഫാ.തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും.
തുടര്‍ന്ന് സെന്റ്.മേരീസ് മതബോധന സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപതാ മെത്രാന്‍ റൈറ്റ്. റവ. മാര്‍ക്ക് ഡേവിസ് വിശിഷ്ടാഥിതിയായി പരിപാടികളില്‍ പങ്കെടുക്കും. മതബോധന കുട്ടികളും അദ്ധ്യാപകരും ഇടവക സമൂഹമോന്നാകെ ബിഷപ്പിനെ ആഘോഷപൂര്‍വ്വമായി സ്വീകരിച്ചാനയിച്ചു വേദിയിലെത്തിക്കും. തുടര്‍ന്ന് സ്വാഗതമോതി കുട്ടികളുടെ സ്വാഗത നൃത്തം നടക്കും. ബിഷപ്പ് മാര്‍ക്ക് ഡേവിസ് മതബോധന സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. രൂപതയിലെ സീറോ മലബാര്‍ വെബ് സൈറ്റും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. വേദപാഠം പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയവരെയും, വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കലാ കായിക മത്സര വിജയികള്‍ക്കും പിതാവ് ഉപഹാരങ്ങള്‍ നല്കി ആദരിക്കും. ഫാ. മൈക്കിള്‍ മുറെ മുഖ്യാഥിതിയായിരിക്കും.
തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. കലാപരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമാപിക്കും. തിരുക്കര്‍മ്മങ്ങളിലും മതബോധന സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരെയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല