അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം 4.30 ന് ഓശാന ഞായര്‍ തിരക്കര്‍മ്മങ്ങള്‍ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ചൂരപ്പൊയ്കയില്‍ ആയിരിക്കും ആഘോഷങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനാവുന്നത്. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയായിരിക്കും ഇന്നത്തെ തിരുക്കര്‍മ്മങ്ങള്‍.
പെസഹാ വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രൂഷ, ദിവ്യബലി, അപ്പം മുറിക്കല്‍ എന്നീ ശുശ്രൂഷകള്‍ വൈകുന്നേരം 5 മണിക്ക് ആയിരക്കും നടക്കുക. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 10 മണിക്ക് ആയിരിക്കും ആരംഭിക്കുന്നത്. കുരിശിന്റെ വഴിയും, ക്രൂശിത രൂപം ചുംബിക്കുന്നതും പ്രത്യേക പ്രാര്‍ത്ഥനകളും, ദിവ്യബലിയും യേശുവിന്റെ കുരിശു മരണത്തിന്റെ ഓര്‍മ്മയില്‍ ഭക്തിപൂര്‍വ്വം ആചരിക്കും.
വലിയ നോമ്പിന്റെ സമാപനം കുറിച്ച് കൊണ്ട് യേശുവിന്റെ ഉത്ഥാനം കൊണ്ടാടുന്ന ഉയിര്‍പ്പ് തിരുനാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ദിവ്യബലിയും ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. ദിവ്യബലിക്ക് ശേഷം ഈസ്റ്റര്‍ എഗ്ഗ് വിതരണവും ഉണ്ടായിരിക്കും.
ഇന്ന് ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള വിശുദ്ധവാരത്തിലെ എല്ലാ ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മ്മികനാവുന്നത് മോണ്‍സിഞ്ഞോര്‍ മാത്യു ചൂരപ്പൊയ്കയില്‍ ആയിരിക്കും. എല്ലാ ശുശ്രൂഷകളും സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ആയിരിക്കും നടക്കുന്നത്. വിശുദ്ധ വാരത്തിലെ എല്ലാ ശുശ്രൂഷകളിലും പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു..
ദേവാലയത്തിന്റെ വിലാസം,
ST. ANTONY’ S CHURCH,
DUNKERY RAD,
PORTWAY, WYTHENSHAWE,
M22 0WR.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക
ബിജു ആന്റണി 07809295451
ട്വിങ്കിള്‍ ഈപ്പന്‍ 07988428996
സുനില്‍ കോച്ചേരി 07414842481.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല