1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2019

ജെയ്‌മോന്‍ തോമസ് (മാഞ്ചസ്റ്റര്‍): പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ബ്രദര്‍ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന് മാര്‍ച്ച് 15 വെള്ളിയാഴ്ച 6 pm മുതല്‍ 9 pm വരെയും, നാളെ ശനിയാഴ്ച 9.30 am മുതല്‍ 6 pm വരെയും, ഞായറാഴ്ച 10.30 am മുതല്‍ 6 pm വരെയുമുള്ള സമയങ്ങളില്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ആയിരിക്കും ധ്യാനം നടക്കുന്നത്.

കുട്ടികള്‍ക്കായുള്ള ധ്യാനം മിസ് മിലി രെന്‍ജു & ടീമിന്റെ നേതൃത്വത്തില്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ വച്ച് നാളെ ശനിയാഴ്ച (16/3/19) 10am മുതല്‍ 5pm വരെയും 17 ന് ഞായറാഴ്ച11am മുതല്‍ 6 pm വരെയും ആയിരിക്കും നടക്കുന്നത്. കുട്ടികള്‍ക്കായുള്ള ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യസമയത്ത് തന്നെ കുട്ടികളെ എത്തിക്കണമെന്ന് മതാപിതാക്കളോട് അഭ്യര്‍ഥിക്കുന്നു.

വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍, നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുവാനും അതുവഴി നമ്മുടെ ജീവിതത്തെ ദൈവഹിതമനുസരിച്ച് ക്രമപെടുത്തികൊണ്ട് നമ്മുടെ രക്ഷക്കു വേണ്ടി കുരിശില്‍ മരിച്ച്, ഉത്ഥാനം ചെയ്ത ഇശോയുടെ ഉയര്‍പ്പ്തിരുന്നാളിനായി നമ്മുക്കും ഒരുങ്ങാം. അവിടുത്തെ രക്ഷ നമുക്കും പ്രാപിക്കാം.

ധ്യാനത്തോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ദൈവം നമുക്കായി ഒരുക്കിയ ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധി പ്രാപിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി
വികാരി ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ അറിയിച്ചു.

മുതിര്‍ന്നവരുടെ ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

St. Elizabeth’s RC Church,
Lomond Rd, Wythenshawe,
M22 5JD.

കുട്ടികളുടെ ധ്യാനം നടക്കുന്ന സ്‌കൂളിന്റെ വിലാസം:

St. John’s Primary School,
Woodhouse Lane,
Wythenshawe,
M22 9NW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.