1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2019

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ ഞായറാഴ്ച (മാര്‍ച്ച് 24) രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏകദിന ധ്യാനത്തിന് ബ്രദര്‍ ഷിബു കുര്യന്‍ (സെഹിയോന്‍ യു കെ) നേതൃത്വം നല്‍കും. വചന ശുശ്രൂഷയും കുമ്പസാരവും ആരാധനയും വി.കുര്‍ബ്ബാനയും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.
കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഏവരേയും നോമ്പുകാല പ്രാര്‍ത്ഥനാ ശുശ്രൂഷയിലേക്ക് പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലത്തിന്റെ വിലാസം:
St. Hildas RC Church,
66 Kenworthy Lane,
Northenden,
M22 4EF.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.