Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആലോഷങ്ങള്‍ വളരെ വിപുലമായ പരിപാടികളോടെ നവംബര്‍ 4 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെ വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ വളരെ ഭംഗിയായി നടത്തുന്നതിനായി കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ദീപാവലിയുടെ പിന്നിലെ ഐതീഹ്യം തിന്‍മയുടെ മേല്‍ നന്മയുടെ വിജയം എന്നാണ് രാവണനെ തോല്പിച്ച് രാമന്‍ സീതാസമേതനായി അയോധ്യയിലെത്തിയതിന്റെ ആഘോഷമെന്നും, നരാകാസുരനെ ശ്രീകൃഷ്ണഭഗവാന്‍ തോല്പിച്ച ദിവസമെന്നും രണ്ട് രീതിയില്‍ അറിയപ്പെടുന്നു .
മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലിയിലെ പ്രധാന ആകര്‍ഷണം ലക്ഷ്മിപൂജ,ഭജന്‍,വെടിക്കെട്ട് എന്നിവയാണ്. എല്ലാ ഭക്ത ജനങ്ങളേയും ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സ്‌നേഹപൂര്‍വ്വം
ക്ഷണിച്ചുകൊള്ളുന്നു.
ദീപാവലി ആഘോഷങ്ങളുടെ സമയക്രമം:
5 PM 6 PM നിലവിളക്കുകള്‍ ക്രമീകരിക്കല്‍, ഡെക്കറേഷന്‍.
6 PM 7 PM ലക്ഷമി പൂജ
7 PM 7.45 PM ഭജന
7.45 PM 8.30 PM വെടിക്കെട്ട്
8.30 PM 9.30 PM അന്നദാനം
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ഹരികുമാര്‍.കെ.വി 07403344590, സിന്ധു ഉണ്ണി 07979123615.
ക്ഷേത്രത്തിന്റെ വിലാസം:
Radhakrishna Mandir
Brunswick Road
Withington
M20 4QB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല