സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാത്രി പത്തു മുതല്‍ ആരംഭിക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഷ്രൂസ്ബെറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ലോനപ്പന് അരണാശേരി കാര്‍മ്മികനാകും. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്ക്കാരത്തേയും ദിവ്യബലിയേയും തുടര്‍ന്ന് മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വട്ടയപ്പ വിതരണവും ഉണ്ടായിരിക്കും.
പെസഹാ, ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഈശോ തന്റെ 12 ശിഷ്യന്മാരുടെ കാലുകള്‍ കഴുകി സ്വയം ശൂന്യവല്ക്കരിച്ചതിന്റെ മഹത്തായ ഓര്‍മ്മ പുതുക്കി ഇക്കുറി 12 ആള്‍ത്താരാ ബാലന്മാരുടെ കാലുകളാണ് റവ. ഡോ ലോനപ്പന് അരണാശേരി കഴുകിയത്. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ തിരുക്കര്‍മ്മങ്ങളും കുരിശു മുത്തലുമെല്ലാം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വായി.
ഇന്ന് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ കുടുംബ സമേതം പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും റവ്. ഡോ ലോനപ്പന് അരണാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല