സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ ആഘോഷപ്പൂര്‍വ്വമായ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിക്ക് തുടക്കമാകും. ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളെ മുത്തുകുടകളുടെ അകമ്പടിയോടെ സ്വീകരിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ദിവ്യബലിക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി എത്തിച്ചേരുന്ന ഒട്ടേറെ വൈദികരും കാര്‍മ്മികരാവും. യുകെ സീറോ മലബാര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ ദിവ്യബലി മധ്യേ സന്ദേശം നല്‍കും. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഇടവക വികാരി റവ. ഡോ. ലോനപ്പന് അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു. ഇടവകയിലെ 12 കുട്ടികളാണ് ഇക്കുറി ആദ്യമായി ഈശോയെ സ്വീകരിക്കുന്നത്. പള്ളിയിലെ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് വിഥിന്‍ ഷോ ഫോറം സെന്ററിലാണ് റിസപ്ഷന് നടക്കുക. ജോര്‍ജ് നിര്ണാല് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല