സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ക്രിസ്തുമസ് കരോളിന് ഭക്തിനിര്‍ഭരമായ തുടക്കം!
മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ ഭവനങ്ങളിലൂടെ നടക്കുന്ന ക്രിസ്തുമസ് കരോളിന് ഭക്തിനിര്‍ഭരമായ തുടക്കം.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഷ്രൂസ്ബറിയിലെ സെന്റ്. അല്‍ഫോന്‍സ ഫാമിലി യൂണിറ്റില്‍ നിന്നുമാണ് ഈ വര്‍ഷത്തെ കരോളിന് തുടക്കമായത്. തുടര്‍ന്ന് ബെഞ്ചിലിലെ സെന്റ്. ജോണ്‍സ് യൂണിറ്റിലെ ഭവനങ്ങളിലൂടെയും കരോള്‍ സര്‍വ്വീസ് നടന്നു.
പ്രാര്‍ത്ഥനകളും ഗാനാലാപനവും ഉള്‍പ്പെടുത്തി നടന്നു വരുന്ന കരോളില്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം അണി നിരന്നു വരികയാണ്.
ഇന്നലെ ബാഗുളി സേക്രട്ട് ഹാര്‍ട്ട് യൂണിറ്റിലെയും പുട് ഹൗസ് ലൈനിലെ സെന്റ്. ആന്റണീസ് യൂണിറ്റിലും കരോള്‍ സര്‍വ്വീസ് നടന്നു. ചെണ്ടമേളങ്ങളും വാദ്യാഘോഷങ്ങളുമായി നടന്നു വരുന്ന കരോള്‍ പുതുതലമുറയ്ക്ക് ആത്മീയ അനുഭവം പകര്‍ന്ന് നല്‍കുന്നു.
ടിമ്പര്‍ലി വണ്‍ സെന്റ്. ഹഗ്ഗ്‌സ് യൂണിറ്റിലും ടിമ്പര്‍ലി സെന്റ് മേരീസ് യൂണിറ്റിലും ഇന്നലെയും ഇന്നുമായാണ് കരോള്‍ നടക്കുക. തിങ്കളാഴ്ച ഹാന്‍ഡ്‌ഫെര്‍ത്തിലെ സെന്റ്. വിന്‍സന്റ് യൂണിറ്റിലും കരോള്‍ സര്‍വ്വീസ് നടക്കും.
ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും യൂണിറ്റ് കോര്‍ഡിനേഴ്‌സും അടങ്ങുന്ന സംഘമാണ് കരോള്‍ സര്‍വീസിന് നേതൃത്വം നല്‍കി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല