യു.കെ.യിലെ മലയാറ്റൂര്‍ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ വിപുലമായ പരിപാടികളോടെ ഈ വര്‍ഷവും ആഘോഷിക്കും. ജൂലൈ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വിഥിന്‍ഷോയിലെ സെന്‍്റ് ആന്റണീസ് ചര്‍ച്ചിലാണ് തിരുനാള്‍ ആഘോഷം.
കര്‍ണാടകയിലെ മാണ്ഡ്യ ആസ്ഥാനമാക്കിയുള്ള സീറോ മലബാര്‍ രൂപതയിലെ പ്രഥമ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദികര്‍ സഹകാര്‍മികരായിരിക്കും. ഇത് അഞ്ചാം വര്‍ഷമാണ് മാഞ്ചസ്റ്ററില്‍ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നത്.
യു.കെ.യുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ദുക്റാന തിരുനാളില്‍ പങ്കെടുക്കാന്‍’ എത്താറുണ്ട്. കേരളത്തിലെ ദുക്റാന ആഘോഷങ്ങളുടെ അതേ മാതൃകയിലാണ് മാഞ്ചസ്റ്ററിലും ദുക്റാ കൊണ്ടാടുന്നത്. ദുക്റാനയോട് അനുബന്ധിച്ച് മാഞ്ചസ്റ്ററില്‍ നടത്താറുള്ള സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷം ഇത്തവണ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്. തിരുനാളിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല