മാഞ്ചസ്റ്ററില്‍ നോമ്പുകാല ധ്യാനം March 27 ഞായറാഴ്ച്ച നടക്കും. പ്രശസ്ത മരിയന്‍ ജീവകാരുണ്യ പ്രഭാഷകനും പാലാ അഡാര്‍ട്ട് ഡയറക്ടറും, കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവുമായ ഫാ: ജേക്കബ് വെള്ള മരുതുങ്കല്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ആര്‍സി പ്രൈമറി സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസം കുമ്പസാരത്തിനും കൗണ്‍സലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.
നോമ്പിന്റെ എല്ലാ വെള്ളിയാഴ്ച്ചകളിലും സെന്റ് എലിസബത്ത് പള്ളിയില്‍ വൈകുേന്നരം 5.30 മുതല്‍ ആറ് വരെ ആരാധനയും കുമ്പസാരവും. തുടര്‍ന്ന് ദിവ്യബലിയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു പി മാണി: 07732924277, സണ്ണി ആന്റണി: 07783867287, നോയല്‍ ജോര്‍ജ്ജ്: 07830044268
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ST. Antony’s RC Primary School, Dunkery Road, Wythin Shawe, Manchester, M2 2ONT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല