അലക്‌സ് വര്‍ഗീസ്: യുകെയിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ടിമ്പര്‍ലി മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലെ നൗഷാദ് നഗറില്‍ ആരംഭിക്കും. യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
കരോള്‍ ഗാനങ്ങള്‍ ആലപിച്ച് കൊണ്ട് തുടങ്ങുന്ന ആഘോഷപരിപാടികള്‍ക്ക് സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ആശംസിക്കുന്നതോടെ ഒപചാരികമായി തുടക്കം കുറിക്കും. യുക്മ പ്രസിഡന്റും അതിലുപരി സ്വന്തം അവയവം ആരോമല്‍ എന്ന യുവാവിന് പകുത്ത് നല്‍കിയ അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊരാളുമായ സ്‌നേഹിതരെല്ലാം അസ്സിചേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അഡ്വ. ഫ്രാന്‍സിസ് മാത്യൂ , യോഗത്തിന്റെ അദ്ധ്യക്ഷന്‍ ശ്രീ. ജോബി മാത്യൂ എന്നിവരെ വേദിയിലേക്ക് ക്ഷണിക്കുന്നതോടെ യോഗനടപടികള്‍ ആരംഭിക്കും. അഡ്വ. ഫ്രാന്‍സീസ് മാത്യൂ നിലവിളക്ക് കൊളുത്തി എം.എം.സി.എം ക്രിസ്തുമസ് പുതുവത്സര ആഘോഷം ഔപചാരികമായ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്‍കും.
എംഎംസിഎ അഡ്വ ഫ്രാന്‍സീസ് മാത്യുവിനെ പൊന്നാടയണിയിച്ച് ആദരിക്കും.തുടര്‍ന്ന് അസോസിയേഷന്റെ പുതിയ ലോഗോ അനാച്ഛാദനം ചെയ്യും.എംഎംസിഎ കലണ്ടറും തദവസരത്തില്‍ പ്രകാശനം ചെയ്യും.തുടര്‍ന്ന് സംഗീതതാള മേളങ്ങളുടേയും മറ്റും അകമ്പടിയോടെ സാന്താക്ലോസ് എഴുന്നള്ളും.സാന്താക്ലോസ് കേക്ക് മുറിച്ച് എല്ലാവര്‍ക്കും വികരണം ചെയ്യും.ശ്രീമതി ഷീസോബി നന്ദി പ്രകാശിപ്പിക്കുന്നതോടെ അവസാനിക്കുന്ന യോഗനടപടികള്‍ കലാപരിപാടികളിലേക്ക് പ്രവേശിക്കും.പ്രശസ്ത ടെലിവിഷന്‍ റേഡിയോ അവതാരകനായ അഖില്‍ ജോര്‍ജ്,ഷെല്‍മ അബില്‍ എന്നിവര്‍ വേദിയെ നിയന്ത്രിക്കും.
അസോസിയേഷന്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങളും അവാര്‍ഡുകളും വിതരണം ചെയ്യും.തുടര്‍ന്ന് ഗാനമേള ഉണ്ടായിരിക്കും.
ചെന്നൈ ദോശ മാഞ്ചസ്റ്റര്‍.,അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ എന്നിവരാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.വിഭവ സമൃദ്ധരായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.
എംഎംസിഎയുടെ ക്രിസ്മസ് പുതുവത്സര പരിപാടികളിലേക്ക് മാഞ്ചസ്റ്ററിലും പരിസരങ്ങളിലുമുള്ള ഏവരേയും ടീം എംഎംസിഎയ്ക്ക് വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോബി മാത്യു07403018837
അലക്‌സ് വര്‍ഗീസ്07985641921
സിബി മാത്യു07725419046
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം
മെത്തഡിസ്റ്റര്‍ ചര്‍ച്ച് ഹാള്‍
ടിംബര്‍ലി
WA15 7 UG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല