സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പിറവി തിരുക്കര്‍മ്മങ്ങള്‍ 24നു രാത്രി 8 മുതല്‍ ആരംഭിക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരി നേതൃത്വം നല്‍കും. പിറവിയുടെ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനാലാപനവും നടക്കും.
ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 18 നു ആരംഭിക്കും. 18 വെള്ളിയാഴ്ച സെന്റ്. അല്‍ഫോന്‍സ, സെന്റ്. ജോണ്‍സ് ഫാമിലി യൂണിറ്റുകള്‍ വഴിയും 19 ശനിയാഴ്ച സേക്രട്ട് ഹാര്‍ട്ട്, സെന്റ്. ആന്റണി ഫാമിലി യൂണിറ്റുകള്‍ വഴിയും സെന്റ്. ഹഗ്സ് , സെന്റ്. മേരീസ് ഫാമിലി യൂണിറ്റുകള്‍ വഴിയും 21 തിങ്കളാഴ്ച സെന്റ്. വിന്‍സന്റ് ഫാമിലി യൂണിറ്റ് വഴിയുമാണ് കരോള്‍ സര്‍വ്വീസ് നടക്കുക.
ഈ വര്‍ഷം മുതല്‍ ഇടവകയിലെ മികച്ച പുല്‍ക്കൂട് കണ്ടെത്തുന്നതിനായി പുല്‍ക്കൂട് മത്സരം നടത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിജയികള്‍ക്ക് ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് യൂണിറ്റ് കോ ഓര്ഡിനറ്റേഴ്സ് വശം പേരുകള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്തുമസ് ആഘോഷ പരിപാടികളിലും തിരുക്കര്‍മ്മങ്ങളിലും കുടുംബസമേതം പങ്കെടുത്ത് പുല്‍ക്കൂട്ടില്‍ പ്രജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല