അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ദൈവ സംഗീതത്തിന്റെ ഗീതികകള്‍ കുടുംബമൊന്നാകെ, പ്രത്യേകിച്ച് യുവജന ഹൃദയങ്ങള്‍ക്കായി പകര്‍ന്നുനല്‍കാന്‍ സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് മാഞ്ചസ്റ്ററിലെത്തുന്നു. മെയ് 5ന് മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡ് ഓഡേഷ്യസ് ചര്‍ച്ച് കണ്‍സേര്‍ട്ട് ഹാളാണ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന് വേദിയാകുന്നത്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക് കണ്‍സേര്‍ട്ട് എന്ന അംഗീകാരം നേടിയ എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ആദ്യ പതിപ്പ് വന്‍വിജയമായ ശേഷമാണ് മാഞ്ചസ്റ്ററില്‍ എത്തുന്നത്. വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിക്കുന്ന എബ്ലേസ് കണ്‍സേര്‍ട്ട് ഏഴര വരെ അരങ്ങേറും.
കണ്‍സേര്‍ട്ടിന് മുന്നോടിയായി ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന മലയാളം ശുശ്രൂഷ ഇതേ വേദിയില്‍ രാവിലെ 9ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും. മലയാളം ശുശ്രൂഷയ്ക്ക് എന്‍ട്രി പാസ് ആവശ്യമില്ല. ഈ പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് സെഹിയോണ്‍ യുകെ ‘ദി വിറ്റ്‌നസസ്’ അവതരിപ്പിക്കുന്ന ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന്’ വേദിയൊരുക്കുക.
മൂന്നരയ്ക്ക് ആരംഭിക്കുന്ന എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന് ആവശ്യമായ എന്‍ട്രി പാസുകള്‍ sehionuk.or/register എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്വന്തമാക്കാം. മാഞ്ചസ്റ്റര്‍ എബ്ലേസിന് 10 പൗണ്ടാണ് എന്‍ട്രി പാസ് ഫീസ്. ആയിരം സീറ്റുകളാണ് സദസ്സില്‍ ഒരുക്കുന്നത്. ഫാമിലി ടിക്കറ്റ് 30 പൗണ്ട് നല്‍കി സ്വന്തമാക്കാം. യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ നവീനമായ ദൗത്യമാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്‌സ് & ടീന്‍സിന്റെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ഒരുങ്ങുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.
പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഈ ചടങ്ങ്. ഈ പ്രാധാന്യം മനസ്സിലാക്കി യുകെയിലെ എല്ലാ മാതാപിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കണം. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്. ദൈവത്തിലേക്കുള്ള പാതയില്‍ യുവതലമുറയ്ക്ക് വഴികാട്ടിയാകുന്ന എബ്ലേസ് 2.0 മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ജീവിതത്തിലെ ഒരു അവിസ്മരണീയ മുഹൂര്‍ത്തമായി മാറുമെന്ന് ഉറപ്പ്.
മലയാളത്തിലുള്ള ധ്യാനം രാവിലെ 9 മുതല്‍ 2 വരെ.
പ്രോഗ്രാം: എബ്ലേസ് 2.0, മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്
തീയതി: 2018 മെയ് 5 ശനിയാഴ്ച
പരിപാടി നടക്കുന്നവേദിയുടെ വിലാസം:
ഓഡേഷ്യസ് ചര്‍ച്ച്, ട്രിനിറ്റി വേ, സാല്‍ഫോര്‍ഡ്, M3 7BD
സമയം: 3.30 pm 7.30 pm
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രാജു ആന്റണി: O7912217960
രാജു ചെറിയാന്‍: 07443630066, ?
ക്ലെമന്‍സ്: 07949499454
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല