മാഞ്ചസ്റ്ററിലെ ലോഗ്‌സൈറ്റിലുള്ള സെന്റ് ജോസഫ്‌സ് കത്തോലിക്കാ ഇടവകയില്‍ മാര്‍ റെമിജിയോസ് പിതാവിന് ഊഷ്മള സ്വീകരണം നല്‍കി. ഇടവക കൂട്ടായ്മക്കുവേണ്ടി ഡേവിസ് പറമ്പില്‍ പിതാവിനെ സ്വീകരിച്ചു. ലോംഗ് സൈറ്റ് സെന്റ് ജോസഫ്‌സ് ദേവാലയം വികാരി ഫാ.ഇയാന്‍ സിറിള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മാഞ്ചസ്റ്ററിലെ ജീസസ് യൂത്ത് അംഗങ്ങള്‍ മാര്‍ റെമിജിയോസ് പിതാവിന് വരവേല്‍പ്പ് നല്‍കി ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. ജീസസ് യൂത്തിന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിതാവ് അവരെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.
സെന്റ് ജോസഫ് ചര്‍ച്ചിലെ മതബോധന വിദ്യാര്‍ത്ഥികളും അധ്യാപകരും പിതാവിനെ പള്ളി അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചു. വിശുദ്ധ കുര്‍ബ്ബാനയില്‍ കാഴ്ചവെയ്പ്പ് പ്രദക്ഷിണത്തിനും വിദ്യാര്‍ത്ഥികള്‍ നേതൃത്വം അരുളി.
മാര്‍ റെമിജിയോസ് പിതാവ് മുഖ്യ കാര്‍മ്മികനായിരുന്നു. ഫാ.മാത്യു ചൂരപൊയ്കയില്‍ സഹകാര്‍മ്മികനായി, പാശ്ചാത്യ ലോകത്ത് വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളും നഷ്ടപ്പെടുത്താതെ ആത്മീയതയിലൂന്നി ജീവിതം നയിക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. പിതാവ് നോമ്പുകാല സന്ദേശം നല്‍കി.
ലോംഗ്‌സൈറ്റിലെ സ്വീകരണത്തിനും, ശുശ്രൂഷകള്‍ക്കും രാജു ജോസ്, ജയ്‌സണ്‍ ചാലക്കുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല