സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ നേതൃത്വത്തില്‍ 312 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന ആരാധന ആരംഭിച്ചു. മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ അനുഗ്രഹം തേടി ആരാധനയില്‍ പങ്കുകൊള്ളുന്നുണ്ട്.
മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റില സെന്റ്ജോസഫ് പള്ളിയിലാണ് പരിശുദ്ധ ആരാധന നടക്കുന്നത്. 26ന് രാവിലെ 9ന് ദിവ്യബലിയോടെ ആരംഭിച്ച ആരാധന ഏപ്രില്‍ 6ാം തീയതി രാത്രി 7ന് സമാപിക്കും.
വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകളുടേയും ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുടേയും മലയാളി കമ്മ്യൂണിറ്റിയുടേയും ആളുകള്‍ ആരാധനയില്‍ പങ്കുകൊള്ളുന്നുണ്ട്. മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉള്ളവരെ ഒഴിവുള്ള സമയങ്ങളില്‍ ദൈവസന്നിധിയില്‍ ചിലവിടാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല