സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റ്ര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ആഘോഷങ്ങള്‍ 31 ന്. ഒന്നാം തിയതി മുതല്‍ നടന്നു വരുന്ന ജപമാല ആചരണത്തിന്റെ സമാപനവും മാഞ്ചസ്റ്റ്ര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായാണ് ആഘോഷിക്കുന്നത്. ഷ്രൂഷ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാഥിതിയായിരിക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 ന് ജപമാലയോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും.
തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ ഷ്രൂഷ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ ഡോ. ലോനപ്പന്‍ കാര്‍മ്മികനാകും. ദിവ്യബലിയെ തുടര്‍ന്ന് മുത്തുക്കുടകളുടേയും താലപ്പൊലിയുടെയും അകമ്പടിയോടെ ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിന് സ്വീകരണം നല്‍കും.
ബിഷപ്പ് മാര്‍ക്ക് ഡേവിസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. തുടര്‍ന്ന് സിറോ മലബാര്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും സണ്‍ഡേ സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിര്‍വഹിക്കും. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ വേദിയെ നിറച്ചാര്‍ത്തണിയിക്കും. മാതാപിതാക്കളുടേയും മാതൃവേദിയുടേയും വിവിധ പരിപാടികളും ഉണ്ടായിരിക്കും. ആഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഈ മാസം ഒന്നും മുതല്‍ 21 വരെ ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും 22 മുതല്‍ വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലുമാണ് ജപമാല ആചരണ ചടങ്ങുകള്‍. 22 മുതല്‍ ജപമാലയെ തുടര്‍ന്ന് ദിവ്യബലിയും ഉണ്ടായിരിക്കും. ജപമാല ആചരണത്തിലും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഏവരേയും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല