ബെന്നി മേച്ചേരിമണ്ണില്‍: മാഞ്ചെസ്റ്ററിലെ ക്‌നാനായ കുട്ടികളുടെ സൗഭാഗ്യം കഴിഞ്ഞ ഞായറാഴ്ച ബഹുമാനപെട്ട മാര്‍ പണ്ടാരശേരില്‍ കൊച്ചു പിതാവിന്റെ കൈയില്‍ നിന്ന് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ സാധിച്ചത് എട്ടോളം കുട്ടികള്‍ക്ക്. വിഥിന്‍ഷോയിലെ സെന്റ് . എലിസബെത് പള്ളിയില്‍കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന്. 11 കുടാരയോഗങ്ങളുടെയും ക്‌നാനായ തനിമ വിളിച്ചുണര്‍ത്തിയ കുട്ടികളുടെ മാര്‍ഗം കളിയുടെ അകമ്പടിയോടെ പിതാവിനെ ഷൂസ്ബറി രൂപതാക്‌നാനായ ചാപ്ലന്‍ സജി മലയില്‍ പുത്തന്‍പുരക്കല്‍ പള്ളിയി ലേക്ക് ആനയിച്ചു തുടര്‍ന്ന് അഞ്ചു വൈദികരുടെയും പിതാവിന്റെ യും നേതൃത്വത്തില്‍ എട്ടു കുട്ടികളുടെ കാഴ്ചവയ്‌പ്പോടുകൂടി വിശുദ്ധ ബലി ആരംഭിച്ചു. നൂറു കണക്കിന് ആളുകള്‍ ഭക്തി ആദരത്തോടെ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു .കുര്‍ബാന മധ്യേ കുട്ടികള്‍ പരിശുദ്ധ പിതാവില്‍ നിന്നും ആദ്യമായി ഈശോയെ ഉള്‍ക്കൊണ്ടു. തുടര്‍ന്നു കുട്ടികള്‍ക്ക് ബിഷപ് പരിശുദ്ധ കുര്‍ബാന, പൗരോഹിത്യം, കുടുംബ ജീവിതം തുടങ്ങിയ വിഷയത്തെ കുറിച്ചു സന്ദേശം നല്‍കി. കുര്‍ബാനയ്ക്കു ശേഷം കുട്ടികള്‍ക്കായി ഒരുക്കിയ ലിമോസിന്‍ കാറില്‍ റിസപ്ഷന്‍ നടക്കുന്ന ബ്രിട്ടാനിയ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു . അവിടെ കുട്ടികളും മാതാപിതാക്കളുംചേര്‍ന്നു ഹാളിലേക്കു പിതാവിനെ ആനയിച്ചു. കുട്ടികളുടെ പ്രാര്‍ത്ഥന ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു ജൂലി വെട്ടുകല്ലേല്‍ലിന്റെ നിഷ്‌കളങ്കമായ അവതരണം ഹാളില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ പൊട്ടിച്ചിരിപ്പിച്ചു റോയ് മാത്യു സ്വാഗതം. ആശംസിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ , ഫാദര്‍ തോമസ്, മേരിക്കുട്ടി ഉതുപ് , റജി മാടത്തിലാട്ട് , യുകെ സി സി എ പ്രധിനിധി ജോസ് മാത്യു തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു .മാഞ്ചസ്റ്ററിന്റെ പ്രിയ ഗായകരായ റോയി മാത്യു , റെക്‌സ് ജോസ് , ജിബിന്‍ , ഹര്‍ഷ ഹാന്‍സ് , ആഷ് സേവിയര്‍ ,ടിനു, എന്നിവരുടെ ഗാനമേള വിവിധ ക്‌നാനായ കൂട്ടായ്മകളില്‍ നിന്നും എത്തിയ കുട്ടികളുടെ ഡാന്‍സും ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും ശ്രവണ ദിര്‍ശ്യ മാധുര്യം പകര്‍ന്നു . വിവിധ ഇനം സ്റ്റാര്‍ട്ടറോട് കൂടിയ വിഭവ സമൃദ്ധ മായ കേരളാ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു . എട്ടു കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ പ്രമോ വീഡിയോ കാണാം..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല