സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മാഞ്ചെസ്റ്റെര്‍ സെന്റ് തോമസ് സിറോമലബാര്‍ കമ്മ്യുനിറ്റി യുടെ അഭിമുക്യത്തില്‍ ജപമാല സമപനനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും നാളെ നടക്കും. വിഥിനഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 ന് ജപമലയോടെ പരിപാടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മികനാകും.ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥിയായി ആഘോഷപരിാപടികളില്‍ പങ്കെടുക്കും. .അത്യഘോഷപൂര്വമായ ദിവ്യബലിയെ തുടര്‍ന്ന് മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ഷ്രൂഷ്ബറി രൂപതാ ബിഷപ് മാര്‍ക്ക് ഡേവിസിന് സ്വീകരണം നല്‍കുന്നതോടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ബിഷപ് മാര്‍ക്ക് ഡേവിസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. തുടര്‍ന്ന് സീറോ മലബാര്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും സണ്‍ഡേ സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കലും നടക്കും.
ഇതേ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ മാറ്റുരയ്ക്കുന്ന വിവിധങ്ങളായ കലാപരിാപടികള്‍ വേദിയെ നിറച്ചാര്‍ത്തണിയിക്കും. മുതിര്ന്നവരുടെയും മാതൃവേദിയുടെയും വിവിധങ്ങളായ പരിപാടികള്‍ ആവേശമാകും. കലാപരിപടികളെ തുടര്‍ന്ന് കണ്ണിനും,കാതിനും ഇംബമെകുന്ന അവെശപൂര്വമായ വെടിക്കെട്ടും നടക്കും.ആഘോഷപരിാപടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഈ മാസം ഒന്നു മുതല്‍ 21 വരെ ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും 22 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലുമായിട്ടാണ് ജപമാല ആചരണം നടന്നുവരുന്നത്. . ജപമാല ആചരണത്തിലും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരെയും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല