1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2015

സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ (ഞായര്‍ ) മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് ആറുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യനം നടക്കുക .

ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കും യൂത്തിനുമായിട്ടുള്ള ധ്യാനത്തിനു തുടക്കമാകും. ജീസസ് യൂത്ത് ടീമാണ് സെന്റ് ജോണ്‍സ് സ്‌കൂളില്‍ നടക്കുന്ന കുട്ടികളുടെ ധ്യാനത്തിന് നേതൃത്വം നല്‍കുക.

12.30 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ധ്യാനത്തിന് തുടക്കമാകും.പ്രവാസ ജീവിതത്തില്‍ കുടുംബ വിശുദ്ധീകരണം എന്ന വിഷയം ആസ്പദമാക്കി ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ ധ്യാനത്തിന് നേതൃത്വം നല്‍കും . ധ്യാനസമയം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ദിവ്യബലിയോടെ ധ്യാനപരിപാടികള്‍ സമാപിക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങുവാനുള്ള ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ആളുകളെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

ധ്യാനത്തിന് എത്തുന്നവര്‍ കുട്ടികളെ സെന്റ് ജോണ്‍സ് സ്‌കൂളില്‍ ഡ്രോപ്പ് ചെയ്തതിനുശേഷം സെന്റ് ആന്റണീസ് പള്ളിയില്‍ എത്തി ധ്യാനത്തില്‍ പങ്കെടുക്കണം.

കുട്ടികളുടെ ധ്യാനവേദി യുടെ വിലാസം

സെന്റ് ജോണ്‍സ് സ്‌കൂള്‍ ..

Woodhouse Lane,

Manchester M22 9NW

]ÅnbpsS hnemkw:

St. Antony’s church

Portway

Manchester M22 0WR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.