ലണ്ടന്‍: കോട്ടയം ഉഴവൂര്‍ സ്വദേശിയും ലണ്ടനിലെ പ്രശസ്ത ഫൈനാന്‍ഷ്യല്‍ അഡ്വൈസറുമായ മാത്യൂ സ്റ്റീഫന്‍ മികച്ച ഫൈനാന്‍ഷ്യല്‍ അഡ്വൈസര്ക്കുള്ള ബ്രിട്ടീഷ് അവാര്‍ഡ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മാത്യു ഏറ്റുവാങ്ങി. ഇന്‍ഡിപെന്‍ഡന്റ് ഫൈനാന്‍ഷ്യല്‍ അഡ്വര്സര്മാരുടെ ഏജന്‍സിയായ ടെനറ്റ് അയ്യായിരത്തിലധികം വരുന്ന അംഗങ്ങളില്‍ നിന്നാണ് മാത്യുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. മികച്ച സാങ്കേതിക വിദ്യയും ഓണ്‍ലൈന്‍ സര്‍വീസും ഉപയോഗിച്ച് കസ്റ്റമേഴ്സിന് മികച്ച സേവനം നല്‍കുന്നതിനുളള അവാര്‍ഡാണ് മാത്യുവിന് ലഭിച്ചത്.
ഉഴവൂരിലെ ആദ്യത്തെ സി.എ ക്കാരനായ മാത്യു പതിനൊന്ന് വര്‍ഷം മുമ്പാണ് ലണ്ടനില്‍ എത്തിയത്. തുടര്‍ന്ന് വാട്ട് ഫോര്‍ഡ് ആസ്ഥാനമായി ഗ്ലോബല്‍ അക്കൌണ്ടന്‍സി എന്ന സ്ഥാപനം തുടങ്ങി അതിവേഗം മലയാളികള്‍ക്കിടയിലെ മികച്ച ഫൈനാന്‍ഷ്യല്‍ അഡ്വൈസറായി പേരെടുത്തു. മലയാളികളും ബ്രിട്ടീഷുകാരും ഉള്‍പ്പെടെ അഞ്ഞൂറിലധികം കസ്റ്റമേഴ്സ് ഗ്ലോബല്‍ അക്കൌണ്ടസിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഗ്ലോബല്‍ അക്കൌണ്ടന്‍സിയില്‍ മാത്യുവിനെക്കൂടാതെ സി.എക്കാരനായ ഗീരീഷ് വര്‍മയും നിരവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്.
ഗ്ലോബല്‍ അക്കൌണ്ടന്‍സിയുടെ വികസത്തിന്റെ ഭാഗമായി എല്ലാവിധ സാമ്പത്തിക ഉപദേശങ്ങളും നല്കുന്ന ഗാര്ഡിയന് അസോസിയേറ്റ്റ്സ് എന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ആരംഭിച്ചു.പ്രശസ്ത ഓഡിറ്റിംഗ് സ്ഥാപനമായ ബോംബെ ആസ്ഥാനമായുള്ള പി. പരേഖ് ആന്‍ഡ് അസോസിയേറ്റ്സിന്റെ പാട്ണണ് കൂടിയാണ് മാത്യൂ. ആഗോള തലത്തില്‍ ന്യൂയോര്‍ക്ക്, മെല്‍ബോണ്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ ഇതിന് ശാഖകളുണ്ട്.
ഇതാദ്യമായാണ് മലയാളി ലണ്ടനില്‍ ഇത്തരം ഒരു അവാര്‍ഡ് നേടുന്നത്. ഉഴവൂര്‍ കുന്നപ്പള്ളി എസ്തഫാന്റേയും ത്രേസ്യാമ്മയുടെയും മകനാണ്. ടെസയാണ് ഭാര്യ. മക്കള്‍ സാനിയ, സ്റ്റീവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല