ഇസ്ലാമാബാദ്: കാണാതായ പാക് മാധ്യമപ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാണാതായി രണ്ടുദിവസത്തിനുശേഷമാണ് ഇസ്ലാമാബാദില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രദേശത്തുനിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
ഏഷ്യ ടൈംസ് ഓണ്ലൈനിലൈ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റാണ് കൊല്ലപ്പെട്ട സയ്യിദ് സലീം ഷഹസാദ്. കൊലപാതകത്തില്‍ ഐ.സ്.ഐ യ്ക്കു പങ്കുണ്ടെന്ന് സംശയിക്കുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു ഷഹസാദ് കൈകാര്യം ചെയ്തിരുന്നത്. അല്‍ ഖയിദ പാക് നേവല്‍ബേസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് ഷഹസാദിനെ കാണാതായത്.
രണ്ടുഭാഗങ്ങളുള്ള വാര്‍ത്തയുടെ ഒന്നാംഭാഗം മെയ് 27 നായിരുന്നു പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അദ്ദേഹതത്തെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് പാക്കിസ്ഥാന് രഹസ്യാന്വേഷണവിഭാഗത്തിന്റെ കസ്റ്റഡിയിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ഗുജറാത്തിലെ ഝലം സിറ്റിയ്ക്കടുത്തുവെച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെടുത്തത്.
ഷഹസാദിന്റെ കൊലപാതകത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഗീലാനി ഉറപ്പുനല്‍കി. 2006 ല്‍ ഷഹസാദിനെ ചാരനാണെന്നാരോപിച്ച് ഹെല്മന്ദിലുള്ള താലിബാന് ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഏഴുദിവസത്തിനുശേഷമാണ് അവര്‍ അദ്ദേഹത്തെ മോചിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടംപിടിച്ച സ്ഥലങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്ന് ഷഹസാദിന്റെ സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം 11 മാധ്യമപ്രവര്‍ത്തകരാണ് പാക്കിസ്ഥാനില്‍വെച്ച് കൊല്ലപ്പെട്ടത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല