വൃദ്ധയെ മാനഭംഗപ്പെടുത്തുന്നതിനിടെ മധ്യവയസ്‌കന്‍ മരിച്ചു. തെക്കന്‍ ടെക്‌സസ് സ്വദേശിയായ ഇസബെല്‍ ഷവലോ ഗുസെറസ് എന്ന അമ്പത്തിയേഴുകാരനാണ് കുഴഞ്ഞുവീണ് മരിച്ചത്.
ദി റഫ്യൂജിയോ കൗണ്ടി ഷെരീഫ് ഓഫീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. തീരപ്രദേശമായ ടിവോലിയില്‍ ജൂണ്‍ 2നാണത്രേ സംഭവം നടന്നത്. രണ്ട് മണിക്കൂര്‍ സൈക്കിളില്‍ യാത്ര ചെയ്താണ് മധ്യവയസ്‌കന്‍ സ്വന്തം വീട്ടില്‍ നിന്ന് 77 കാരിയായ വൃദ്ധയുടെ താമസസ്ഥലത്ത് എത്തിയത്.
വൃദ്ധയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍ അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിനിരയാക്കിയത്. മാനഭംഗത്തിനിടെ തനിയ്ക്ക് ശാരീരികമായ അസ്വസ്ഥയുണ്ടെന്ന് പറഞ്ഞ് പിന്‍മാറാന്‍ ശ്രമിച്ച ഇയാള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
ഇയാളെ മദ്യപിച്ചതിനാല്‍ ബോധം മറഞ്ഞതായിരിക്കുമെന്ന് കരുതിയ സ്ത്രീ രക്ഷപ്പെടാനായി സ്വന്തം കാറെടുത്ത് പുറത്തേയ്ക്ക് പോയി മകളെ വിളിച്ച് വിവരം പറയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു
നേരത്തേ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. പരോളില്‍ ഇറങ്ങിയ അവസരത്തിലാണ് വീണ്ടും ഇയാള്‍ അതിക്രമം കാട്ടിയതെന്നും മരണം സംഭവിച്ചതെന്നുംപൊലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല