പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികവിദ്യാര്‍ഥി അറസ്റ്റിലായി. തെക്കുംകര പഞ്ചായത്തിലെ വട്ടായിയില്‍ രാവിലെ സ്‌കൂളിലേയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയ്‌ക്കെതിരെയാണ് കയ്യേറ്റശ്രമമുണ്ടായത്.
ബൈക്കില്‍ വന്ന തോംസണ്‍(24)ആണ് കുട്ടിയെ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്. എറണാകുളം ജില്ലിയിലെ സെമിനാരിയില്‍ വൈദികവിദ്യാര്‍ഥിയാണ് ഇയാള്‍. കുട്ടിയുടെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്കാണു സംഭവം നടന്നത്. വട്ടായി ക്വാറിക്കു സമീപം വിജനമായ സ്ഥലത്തുകൂടി സ്‌കൂളിലേക്ക് ഒറ്റയ്ക്കു നടന്നു പോവുകയായിരുന്ന കുട്ടിയെ ബൈക്കില്‍ എത്തിയ പ്രതി തടഞ്ഞു നിര്‍ത്തി വായ് പൊത്തി സമീപത്തെ ക്വാറിയോടു ചേര്‍ന്നുള്ള വനത്തിലേക്ക് എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുട്ടി ഉറക്കെ നിലവിളിച്ചതോടെ പരിഭ്രമിച്ച പ്രതി കുട്ടിയെ ഉപേക്ഷിച്ച് ബൈക്കില്‍ കയറി സ്ഥലംവിട്ടു. കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയവര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടായി സെന്ററില്‍ ഓട്ടോറിക്ഷാ െ്രെഡവര്‍മാരും നാട്ടുകാരും ചേര്‍ന്നു ബൈക്ക് തടഞ്ഞ് തോംസണെ പിടികൂടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല