വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാരുതിയുടെ ഹരിയാന മനേസര്‍ പ്ലാന്റില്‍ നടക്കുന്ന സമരം നാലാംദിവസവും തുടരുന്നു. അതിനിടെ സമരംചെയ്യുന്നവരുടെ ആവശ്യങ്ങള്‍ക്ക് മാനേജ്മെന്റ് വഴങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ യൂണിയന് ഉടന്‍ രൂപീകരിക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ നിലവിലെ മാരുതി ഉദ്യോഗ് കാംഗര്‍ യൂണിയന്റെ മാതൃകയിലാവണം പുതിയ യൂണിയനെന്ന് മാനേജ്മെന്റ് നിര്‍ബന്ധം പിടിക്കുന്നുണ്ട്.
കൂടാതെ മാരുതി തൊഴിലാളികളെന്ന വ്യാജേന രാഷ്ട്രീയപാര്‍ട്ടികളുടെ ആളുകള്‍ സമരരംഗത്തുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ സമരംനീണ്ടുപോയാല് അത് മാരുതിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നും ഡീസല്‍ കാറുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം കൂടുമെന്നും ആശങ്കയുണ്ട്.
നേരത്തേ സമരംചെയ്ത 11 തൊഴിലാളികളെ മാനേജ്മെന്റ് പിരിച്ചുവിട്ടിരുന്നു. ഈ നടപടി ഹരിയാന ലേബര്‍ കമ്മീഷന് അംഗീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല