ന്യൂദല്‍ഹി: വിവിധ കാരണങ്ങളെത്തുടര്‍ന്ന് വാഹനങ്ങള്‍ പിന്‍വലിക്കുന്നത് പതിവായിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതിയും ഇതേ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. 13,157 ഓളം ഡീസല്‍ കാറുകളാണ് മാരുതി തിരിച്ചുവിളിക്കാനൊരുങ്ങുന്നത്.
2010 നവംബര്‍ 13നും ഡിസംബര്‍ നാലിനും ഇടയ്ക്ക് പുറത്തിറക്കിയ ഡീസല്‍ കാറുകളാണ് പിന്‍വലിക്കുന്നത്. സ്വിഫ്റ്റ്, റിറ്റ്‌സ്, ഡിസൈര്‍ സെഡാന്‍ എന്നിവയെല്ലാം തിരിച്ചുവിളിക്കുന്നവയില്‍പ്പെടും. ഒരുപൈസപോലും ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിക്കാതെ കാറുകളെല്ലാം കേടുപാട് തീര്‍ത്തുകൊടുക്കുമെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഏതാണ്ട്് ഒരുലക്ഷത്തോളം എ-സ്റ്റാര്‍ കാറുകള്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് മാരുതി പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി 4505 ഡിസൈര്‍ കാറുകളും 6841 സ്വിഫ്റ്റ് കാറുകളും 1811 റിറ്റ്‌സ് കാറുകളും നിരത്തില്‍ നിന്ന് പിന്‍വലിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല