1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2011

ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍ മാസത്തെ വില്‍പ്പനയെ അപേക്ഷിച്ചു 8.8 ശതമാനം കുറവാണു ഇപ്രാവശ്യം രേഖപ്പെടുത്തിയത 80.298 കാറുകളാണ് ഈ ജൂണില്‍ മാരുതി സുസുകി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 88,091 എണ്ണമായിരുന്നു.

ആഭ്യന്തര വില്‍പനയിലും തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 3.8ശതമാനം കുറവാണ് രേഖപ്പെടുത്തിയതത്. കഴിഞ്ഞ വര്‍ഷം 72,812 കാറുകളാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 70,020 കാറുകള്‍ വില്‍ക്കാനേ മാരുതിക്ക് കഴിഞ്ഞുള്ളൂ..

കയറ്റുമതിയിലാണു വന്‍ ഇടിവു സംഭവിച്ചത്. 32.7 ശതമാനം. കഴിഞ്ഞ ജൂണില്‍ 15,279 കാറുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇത്തവണ ഇതു 10,278 ആയി. മാരുതി 800 കാറുകള്‍ 12.8 ശതമാനവും എ2 സെഗ് മെന്റ് കാറുകളായ ആള്‍ട്ടോ, വാഗന്‍ ആര്‍, എസ്റ്റിലൊ, സ്വിഫ്റ്റ്, എസ്റ്റാര്‍, റിറ്റ്‌സ് എന്നിവയ്ക്ക് 2.4 ശതമാനവും എ3 സെഗ് മെന്റ് കാറുകളായ എസ് എക്‌സ് 4, ഡിസയര്‍എന്നിവയക്ക് 60.4 ശതമാനവും വില്‍പ്പന കുറഞ്ഞു.

ഈ മാസമാദ്യം മാരുതിയുടെ ഹരിയാനയിലെ പ്ലാന്റില്‍ തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു.13 ദിവസം നീണ്ട് നിന്ന സമരം ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.