ഇസ്ലാമാബാദ്: ഇസ്ലാം മതത്തെ നിന്ദിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന മതനിന്ദയ്ക്ക് എതിരായ പാക്കിസ്ഥാനിലെ നിയമം ഒഴിവാക്കണമെന്ന മാര്‍പാപ്പയുടെ പരാമര്‍ശത്തിനെതിരെ പാക്ക് ഇസ്ലാമിക സംഘടനകള്‍ രംഗത്ത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഈ നിയമം ശക്തികൂട്ടുമെന്നു ഭയപ്പെടുന്നതായാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ലോകമെങ്ങുമുള്ള മതങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മാര്‍പാപ്പയുടെ പ്രസ്താവനയെന്നു എട്ടു സുന്നി മുസ്ലിം സംഘടനകളുടെ സഖ്യമായ സുന്നി ഇത്തിഹാദ് നേതാവ് ഷഹിബ്സാദാ ഫസല്‍ കരീം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സമാധാന ചാര്‍ട്ടറിന്റെ ലംഘനമാണ് മാര്‍പാപ്പയുടെ അഭിപ്രായം. അത് മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളില്‍ അനാവശ്യമായുള്ള ഇടപെടലാണ്. മാര്‍പാപ്പയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധ റാലി നടത്തുമെന്നു -കരീം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല