ടോമിച്ചന്‍ കൊഴുവനാല്‍
മാര്‍സ്-റെഡ്ഹില്‍, സറൈ സ്‌പോര്‍ട്‌സ് ഡേ 2011 ജൂലൈ 9 ശനിയാഴ്ച റെഡ്ഹില്ലിലെ സെന്റ് ബെഡ്‌സ് സെക്കന്ററി സ്‌ക്കൂള്‍ അങ്കണത്തില്‍വച്ചാണ് ആഘോഷങ്ങള്‍ നടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി ആളുകളുടെ സാന്നിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ആഘോഷങ്ങള്‍ ആവേശമായി.
അത്‌ലറ്റിക്‌സ് ഐറ്റങ്ങള്‍ രാവിലെ 10മണിക്ക് ആരംഭിച്ച് മൂന്ന് മണിക്ക് അവസാനിച്ചു. തവളച്ചാട്ടം, ലെമണ്‍ സ്പൂണ്‍, നടത്തമത്സരം, മാരത്തോണ്‍ മത്സരം, എന്നിവ ഏറെ രസകരമായിരുന്നു. ഇതിനു പുറമേ സ്‌കിപ്പിംങ്, 50മുതല്‍ 200മീറ്റര്‍ വരെ ഓട്ടമത്സരങ്ങള്‍, ഡക്ക് വോക്ക്, ടോഫീസ് പിക്കിംങ് ഗെയിം, ലോങ്ജമ്പ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
2011 സെപ്റ്റംബര്‍ 19ന് നടക്കുന്ന ഓണാഘോഷപരിപാടികളോടനുബന്ധിച്ച് വിജയിക്കള്‍ക്ക് സ്വര്‍ണ, വെള്ളി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
മാര്‍സ് സബ് കമ്മിറ്റിയുടെ സ്‌പോര്‍ട്‌സ് ഇന്‍ ചാര്‍ജുള്ള സ്റ്റാലിന്‍ പ്ലാവിലയുടെയും പ്രസിഡന്റ് സന്തോഷ് മാഡാപ്പാട്ടിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല