കോട്ടയം രൂപതയുടെ അഭിവന്ദ്യ പിതാവായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് ജൂണ്‍ 12 -ന് ബ്രിസ്റ്റോളില്‍ സ്വീകരണം നല്‍കുന്നു.UKKCA -യുടെ ബ്രിസ്റ്റോള്‍,സ്വാന്‍സീ,ഡെവന്‍,കാഡിഫ്,ബാത്ത്,സ്വിന്ടന്‍ എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണത്തിന് ആതിഥ്യമരുളുന്നത് ബ്രിസ്റ്റോള്‍ യൂണിറ്റാണ്.
രണ്ടുമണിക്ക് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും.തുടര്‍ന്ന് ക്നാനായ റാലി,പൊതു സമ്മേളനം,BKCA വുമന്‍സ് ഫോറം ഉദ്ഘാടനം,കലാപരിപാടികള്‍,ക്നാനായ സന്ധ്യ എന്നിവ നടക്കും.UKKCA സ്പിരിച്വല്‍ അഡ്വൈസര്‍ ഫാദര്‍ സജി മലയില്‍പുത്തന്‍പുര,മറ്റു വൈദികര്‍,UKKCA സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.210 കുടുംബങ്ങളില്‍ നിന്നായി 500 പേരോളം സ്വീകരണ ചടങ്ങുകളില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല