സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി നാളെ രാവിലെ മാഞ്ചസ്റ്ററില്‍ എത്തും. യുകെകെസിഎ ഭാരവാഹികള്‍, മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍, ഫാ. സജി മലയില്‍ പുത്തന്‍പുര എന്നിവര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഉജ്ജ്വല സ്വീകരണം നല്‍കും.
യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായി യുകെകെസിവൈഎല്ലിലെ 150 ഓളം അണിയിച്ചൊരുക്കുന്ന സ്വാഗത ഗാനവും നൃത്തവും യുവജനങ്ങളെ മാത്രമല്ല കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ വരുന്ന ഓരോ ക്‌നാനായക്കാരനെയും ആവേശത്തിലാക്കും. കലാഭവന്‍ നൈസ് ആണ് കൊറിയോഗ്രാഫര്‍.കണ്‍വന്‍ഷന്‍ ദിവസം രാവിലെ 9.45 ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് 101 അംഗ ഗായക സംഘം വിവിധ വാദ്യോപകരണങ്ങളുടെ താളവിസ്മയത്തില്‍ ആലപിക്കും.
വിമന്‍സ് ഫോറം അണിയിച്ചിരുക്കുന്ന ‘നടന്ന സര്‍ഗ്ഗം’, വാശിയേറിയ റാലി മത്സരം, പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം, നയനാനന്ദകരമായ കലാവിരുന്ന് എന്നിവയാല്‍ കണ്‍വന്‍ഷന്‍ ഏറ്റവും മികച്ചതായി മാറും.
യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല