ലിവര്‍പൂള്‍: രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടിന് 23ാം തീയ്യതി ശനിയാഴ്ച ലിവര്‍പൂള്‍ അതിരൂപതയില്‍ സ്വീകരണം നല്‍കും. വൈകുന്നേരം അഞ്ച് മുതലാണ് ബിഷപ്പ് ലിവര്‍പൂളിലെ വിശ്വാസി സമൂഹത്തെ സന്ദര്‍ശിക്കുക.
ലിവര്‍പൂള്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നല്‍കുന്ന സ്‌നേഹോഷ്മളമായ സ്വീകരണത്തിനുശേഷം അഭിവന്ദ്യപിതാവ് ദിവ്യബലിയര്‍പ്പിക്കും. തഥവസരത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് പിതാവ് സ്ഥൈര്യലേപനം നല്‍കും. ദിവ്യബലിയെതുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ലിവര്‍പൂള്‍ കേരളാ കത്തോലിക് യൂത്ത് മൂവ്‌മെന്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം അഭിവന്ദ്യപിതാവ് നിര്‍വഹിക്കും.
തിരുകര്‍മ്മങ്ങളിലും സ്വീകരണപരിപാടിയിലേക്കും ഏവരേയും ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: സെന്റ് ഫിലോമിനാസ് ചര്‍ച്ച്
സ്പാരോഹാള്‍ റോഡ്
L96BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല