യുകെയിലെ സീറോ മലബാര്‍ സഭാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറക്കല്‍ പിതാവിനു ഹീത്രു വിമാനത്താവളത്തില്‍ സീറോ മലബാര്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ബഹുമാനപ്പെട്ട തോമസ് പാറയടിയിലച്ചന്റെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി.. ബ്രെന്റ്വുഡ് രൂപതാ ചാപ്ലൈന്‍ ഫാ ഇന്നസന്റ്, വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാ പാസ്റ്ററല്‍ ബോര്‍ഡ് മെമ്പര്‍ ജോയിസ് പി ജെയിംസ്, സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്ന സംഘം, അഭിവന്ദ്യ പിതാവിനേയും അദ്ദേഹത്തെ അനുഗമിക്കുന്ന അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റിയനേയും പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.
ഇന്ന് (ജൂലൈ 15) അഭിവന്ദ്യ പിതാവ് യുകെയിലെ പേപ്പല്‍ ന്യുണ്‍ഷോ ആര്‍ച്ച് ബിഷപ്പ് അന്റോണിയോ മെന്നിനിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയിലെ മൈഗ്രന്റ്‌സ് ഇന്‍ ചാര്‍ജ്ജ്, ബിഷപ്പ് മാര്‍ അലന്‍ ഹോപ്‌സുമായി ചര്‍ച്ച നടത്തും.
വൈകുന്നേരം 6:00 മണിക്ക് സീറോ മലബാര്‍ സഭ ലണ്ടന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഒരുക്കിയിരിക്കുന്ന ലണ്ടനിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാരിഷ് കമ്മറ്റി അംഗങ്ങളെ അഭിവന്ദ്യ പിതാവ് അഭിസംബോധന ചെയîും. ഇതോടെ യുകെയില്‍ പിതാവു നടത്താനുദ്ദേശിക്കുന്ന അല്‍മായ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കമാകും. പാരിഷ് കമ്മറ്റി അംഗങ്ങള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സീറോമലബാര്‍ സഭയുടെ ലണ്ടനിലെ വക്താവ് ഫാ ബിജു അലക്‌സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല