ബിനോയി കിഴക്കനടി: സെപ്റ്റെംബര് 15 ചൊവ്വാഴ്ച 7 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികരുമായി വിശുദ്ധ ബലി അര്‍പ്പിച്ചു. ആഗോള ക്നാനായക്കാരുടെ തലവനും, കോട്ടയം അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ, പ്രവാസികളുടെ പ്രഥമ ക്നാനാ!യ കത്തോലിക്കാ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കരയും, പാരീഷ് കൌണ്‍സില്‍ അംഗങ്ങളും, ഇടവകവിശ്വാസികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരുകര്‍മ്മങ്ങള്‍ക്ക് മധ്യേ നടന്ന വചന സന്ദേശത്തില്‍, 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേക്രഡ് ഹാര്‍ട്ട് പള്ളി സ്ഥാപിച്ചപ്പോളുണ്ടായ കാര്യങ്ങളേപ്പറ്റിയും, അതിനുശേഷമുണ്ടായ വളര്‍ച്ചയേപ്പറ്റിയും, മാര്‍ മാത്യു മൂലക്കാട്ട് വിശദീകരിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം യൂക്രസ്റ്റിക് മിനിസ്ട്രി പരിശീലനം പൂര്‍ത്തിയാക്കിയവരെ, സെര്‍ട്ടിഫിക്കേറ്റുകള്‍ നല്കി, അടുത്ത 3 വര്‍ഷത്തേക്കുള്ള, ഇടവകയുടെ യൂക്രസ്റ്റിക് മിനിസ്റ്റേഴ്സായി നിയമിച്ചു. ഇടവകയുടെ ദശാബ്ദിവര്‍ഷത്തില്‍ മൂലക്കാട്ട് പിതാവ് നമ്മുടെ ഫൊറോനാ സന്ദര്‍ശിച്ചത് അനുഗ്രഹപ്രഥമായിരുന്നും എന്ന് സ്വാഗതപ്രസംഗത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന് അനുസ്മരിപ്പിച്ചു. അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര, നമ്മുടെ ഫൊറോനാ സന്ദര്‍ശിക്കുകയും വിശുദ്ധ ബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്ത അഭിവന്ദ്യ ബിഷപ്പ് മാര്‍ മൂലക്കാട്ടിന് പ്രത്യേകം കൃതജ്ഞത അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല