ബാന്‍ബറി: ബാന്‍ബറി കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമി ജിയോസ് ഇഞ്ചനാനിയലിന് ഏപ്രില്‍ 11ന് ബാന്‍ബറിയില്‍ സ്വീകരണം നല്‍കും. താമരശ്ശരി രൂപതാ ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി യു.കെ.യില്‍ എത്തുന്ന പിതാവിന് ബാന്‍ബറി സെന്റ് ജോണ്‍സ് ചര്‍ച്ചിലാണ് സ്വീകരണം നല്‍കുക. ഗ്ലാസ്‌ഗോ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ. ജോയി ചെറാടിയില്‍ , ഫാ: മാത്യു ചൂരപ്പൊയ്കയില്‍ തുടങ്ങിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സ്വീകരണ പരിപാടിയെതുടര്‍ന്ന് ദിവ്യബലി തുടര്‍ന്ന് പുര സ്വീകരണവും, പൊതുസമ്മേളനവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ: ജോയി ചെറാടിയില്‍: 07928315727
ജോസഫ് അഗസ്റ്റിന്‍ (ജീവന്‍) 07828470213
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല