മാഞ്ചസ്റ്റര്‍: മാര്‍.വര്‍ക്കി വിതയത്തിലിന്റെ വേര്‍പാടോടെ സഭാ ഐക്യത്തിനായി നിലകൊണ്ട കര്‍മ്മശ്രേഷ്ഠനെ നഷ്ടമായതായി കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ വ്യക്തമാക്കി.
കേരളസഭയക്ക് ശക്തമായ നേതൃത്വം നല്‍കിയ പിതാവ്, സഭയെ ആത്മീയമായി പരിപോഷിപ്പിച്ചിരുന്നതായും അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കമായ പെരുമാറ്റംവും വിശാലമായ മനസും സഭാസമൂഹത്തിന് എന്നും മാതൃകയായിരുന്നതായും കെ.സി.എ.എം യോഗത്തില്‍ വ്യക്തമാക്കി.
കേരളസമൂഹത്തിലെ വിശ്വാസസമൂഹത്തിന്റെ വേദനയില്‍ പങ്ക്‌ചേരുന്നതായും കെ.സി.എ.എം ഇന്നലെ അടിയന്തിരമായി വിളിച്ചുചേര്‍ത്ത എക്‌സികൂട്ടിവ് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് ജോസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏക്‌സികൂട്ടിവ് കമ്മറ്റിയംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല