റെജി മാത്യു ടോര്‍ക്കി
സംഗമങ്ങള്‍ക്ക് പേരുകേട്ട ലെസ്റ്ററിന്റെ മണ്ണില്‍ മാറിക-വഴിത്തല സംഗമം. ജൂലൈ 9ന് രാവിലെ 11 മണിമുതല്‍ വൈകിട്ട് 6 മണിവരെ നടക്കുന്ന ആഘോഷപരിപാടിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം റെഡിയായിക്കഴിഞ്ഞതായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ മഠത്താഞ്ചേരി അറിയിച്ചു. തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയില്‍ സ്വന്തം നാട്ടുകാര്‍ ഒത്തുചേരുന്ന ഈ അസുലഭ സന്ദര്‍ഭം വിജയകരമാക്കുവാന്‍ കമ്മിറ്റി അംഗങ്ങള്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തിലാണ്.
സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് പേരുകേട്ട തൊടുപുഴയുടെ അതിര്‍ത്തിഗ്രാമങ്ങളായ മാറിക വഴിത്തല വിവിധ സാമൂഹിക സാംസ്‌കാരിക ആത്മീയ നായകന്മാരാല്‍ സമ്പന്നമാണ്. മാറിക വഴിത്തല എന്നിവകൂടാതെ പുറപ്പുഴ, മണക്കാട്, പാലക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും ഇംഗ്ലണ്ടില്‍ വന്നിട്ടുള്ള എല്ലാ കുടുംബങ്ങളും ഈ സംഗമത്തിലേയ്ക്ക് എത്തിച്ചേരുവാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്നത് സംഗമത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.
സ്‌നേഹോഷ്മളമായ ഈ ഒത്തുചേരല്‍ ജാതി-മത ചിന്തകള്‍ക്ക് ഉപരി ഒരു പ്രദേശത്തിന്റെ ഹൃദയസ്പന്ദനമായി മാറുവാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു. പ്രോഗ്രാം നടക്കുന്ന സ്ഥലം മദര്‍ ഓഫ് ഗോഡ് ചര്‍ച്ച്, ഗ്രീന്‍ കോര്‍ട്ട് റോഡ്, ലെസ്റ്റര്‍, പോസ്റ്റ് കോഡ് LE36NZ. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
ജോമോന്‍ മഠത്താഞ്ചേരി- 07974421051
ഷാജു കരിമ്പടക്കുഴി- 07903357662
ദിനേശ് ചക്കാല-07812805210
ജോര്‍ജ് കിഴക്കേക്കര- 07859901668
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല