സൗത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്റെ (മാസ്) ജനപങ്കാളിത്തത്താല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനായി 450 ഓളം മലയാളികളാണ് ശനിയാഴ്ച റിഗ്രന്റ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ എത്തിയത്. അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന കാലകായിക മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി.
നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളാണ് മാസിന്റെ ഓണാഘോഷം ഉത്ഘാടനം ചെയ്തത്. ഓണസന്ദേശത്തിന് ശേഷം പാട്ട്, നൃത്തം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല