ഡര്‍ബന്‍: മികച്ച തുടക്കം ലഭിക്കാത്തതിനാലാണ് ഡര്‍ബനില്‍ വന്‍ തോല്‍വി ഉണ്ടായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. വലിയ സ്കോര്‍ പിന്തുടരുമ്പോള്‍ മികച്ച തുടക്കം അനിവാര്യമാണ്. ഡര്‍ബനിലെ പിച്ചില്‍ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയെന്നത് പ്രയാസമേറിയതാണെന്നും ധോണി പറഞ്ഞു.
സേവാഗിന്റേയും ഗംഭീറിന്റേയും അഭാവം തിരിച്ചടിയായെന്ന് വിലയിരുത്തിയ ധോണി നാലു ബോളര്‍മാരുമായി കളിക്കുമ്പോള്‍ ബാറ്റിങ് നിര സമ്മര്‍ദത്തിനടിപ്പെടുമെന്നും അഭിപ്രായപ്പെട്ടു. ആദ്യ മത്സരം തോറ്റെങ്കിലും പരമ്പരയില്‍ മികച്ച തിരിച്ചു വരവു നടത്തുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശനിയാഴ്ചയാണ് അഞ്ചു ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല