മിഡ്‌ലാന്റ് ക്‌നാനായ കണ്‍വന്‍ഷന്‍ മെയ് 28 ന് നടക്കും. കണ്‍വന്‍ഷന്റെ ഉദ്ഘാടനം കോട്ടയം ഡയോസിസ് ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി നിര്‍വ്വഹിക്കും. കണ്‍വന്‍ഷനില്‍ ബര്‍മിങ്ഹാം , ഗ്ലോസ്റ്റര്‍ഷെയര്‍ , വൂസ്റ്റര്‍ഷയര്‍ , കിറ്ററിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
രാവിലെ 10.00ന് ആരംഭിക്കുന്ന പരിപാടികള്‍ വിശുദ്ധ കുര്‍ബാനയോടെയാണ് തുടക്കമിടുന്നത്. കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി നേതൃത്വം നല്കും. സീറോ മലബാര്‍ മാഞ്ചസ്റ്റര്‍ ചാപ്ലയിന്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ , ന്യൂകാസില്‍ ചാപ്ലയിന്‍ ഫാ സജി തോട്ടത്തില്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ നോട്ടിങ്ഹാമില്‍ ജൂലൈ 23 ന് നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനിലേക്കുള്ള ദീപശിഖ ബിഷപ് 42 യൂണിറ്റുകളുടെ നേതാക്കന്മാര്‍ക്ക് കൈമാറും. സമ്മേളനത്തില്‍ യുകെകെസിഎ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍ , ബര്‍മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് സജീവ് പണിക്കപ്പറമ്പില്‍ , സെക്രട്ടറി ബിജു ചക്കാലയ്ക്കല്‍ , ഫാ സജി തോട്ടം ഫാ സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല