മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്ന അമ്മയുടെ താരനിശയില്‍ നിന്നും രണ്ട് പേരുടെ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷകളിലെത്തി വെന്നിക്കൊടി പാറിച്ച മീരാ ജാസ്മിനും നയന്‍താരയുമാണ് താരനിശയോട് മുഖംതിരിച്ചു നില്‍ക്കുന്നത്.
പ്രഭുദേവയുമായുള്ള റൊമാന്‍സിന് ശേഷം തന്റേതായ ലോകത്തേക്ക് ചുരുങ്ങിയ നയന്‍സിന്റെ അസാന്നിധ്യം ആരും കാര്യമാക്കുന്നില്ല. ഏറെ തിരക്കുകളുണ്ടെങ്കിലും അമ്മ ഒരുക്കിയ ട്വന്റി20യിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട നയന്‍സ് പക്ഷേ താരനിശയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് പൊതു വേദികള്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തതാണ്.
എന്നാല്‍ മലയാളത്തിന് പലപ്പോഴും തലവേദനയായി മാറിയ മീരാ ജാസ്മിന്റെ അസാന്നിധ്യമാണ് കൂടുതല്‍ ശ്രദ്ധേയമാവുന്നത്. ട്വന്റി20യുമായി സഹകരിയ്ക്കാഞ്ഞതിനെ തുടര്‍ന്ന് മലയാളത്തില്‍ അപ്രഖ്യാപിത വിലക്കു നേരിട്ട താരം സംഘടനയുടെ യോഗങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. അമ്മയോട് സഹകരണം വേണ്ടെന്ന നിലപാടില്‍ മീര ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നാണ് നിസഹകരണം വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല