തിരുവനന്തപുരം:സിനിമാലോകത്തുനിന്നും മീരാ ജാസ്മിന്‍ വിട പറയുന്നു.
തെന്നിന്ത്യയിലെത്തന്നെ അറിയപ്പെടുന്ന നടിയാണ് ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ മീരാ ജാസ്മിന്‍.
രണ്ടുവര്‍ഷത്തിനിടെ ഇറങ്ങിയ മീരയുടെ സിനിമകളെല്ലാം ബോക്‌സോഫീസില്‍ വന്‍പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ മീര പങ്കെടുത്തിരുന്നില്ല. താന്‍ സിനിമ വിടുകയാണെന്നും അതിനാല്‍ തനിക്കാരോടും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്നും മീര വ്യക്തമാക്കിയിരുന്നു.
‘മിന്നാമിന്നിക്കൂട്ടം’, ‘കല്‍ക്കട്ടാ ന്യൂസ്’, ‘ഒരേ കടല്’, ‘പാട്ടിന്റെ പാലാഴി’, ‘മുഹബത്ത് ‘എന്നീ ചിത്രങ്ങള്‍ക്ക് മുടക്കുമുതല്‍പോലും നേടാനായില്ല. തമിഴിലെ സ്ഥിതിയും മറിച്ചല്ലായിരുന്നു. ഒടുവിലിറങ്ങിയ ‘പെണ്‍സിങ്കം’, ‘ഇലൈഞ്ജന്‍’ എന്നീ തമിഴ്ചിത്രങ്ങളും വന്‍പരാജയങ്ങളായിരുന്നു.
പരാജയത്തെത്തുടര്‍ന്ന് മീരയുമായി പുതിയചിത്രത്തിന് നിര്‍മാതാക്കളാരും തയ്യാറാകാത്താണ് അവരെ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതയാക്കുന്നതെന്ന് പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല