നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റണേ്ണഴ്‌സപ്പായ മുംബൈ ഇന്ത്യന്‍സിന് ഐ.പി.എല്ലില്‍ എട്ട് റണ്‍സിന്റെ പ്രതികാര ജയം. 48 പന്തില്‍ അഞ്ച് സിക്‌സറും എട്ട് ഫോറുമടക്കം 87 റണ്‍സുമായി നിറഞ്ഞാടിയ രോഹിത് ശര്‍മയുടെ ബാറ്റിങ് മികവില്‍ മുംബൈ 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈക്ക് 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഗെയ്ല്‍ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഒമ്പതു വിക്കറ്റും 11 പന്തും ബാക്കിനിര്‍ത്തി ബംഗ്ലൂര്‍ പുഷ്പം പോലെ മറികടന്നു. നാലാം ഐപിഎല്ലിലെ തന്റെ ആദ്യമത്സരത്തിനായി കളിയ്ക്കാനിറങ്ങുമ്പോള്‍ കരീബിയക്കാരന്‍ ഗെയ്‌ലിന്റെ മനസ്സിനുള്ളില്‍ നിറയെ പകയായിരുന്നു. ഐപിഎല്‍ ലേലത്തില്‍ തന്നെ കയ്യൊഴിഞ്ഞ ടീമുകളോട്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കിയ വിന്‍ഡീസ് സെലക്ടര്‍മാരോട്. ഇവരോടുള്ള വാശിയില്‍ പക്ഷേ എരിഞ്ഞടങ്ങിയത് ഷാരൂഖിന്റെ കൊല്‍ക്കത്തയാണെന്ന് മാത്രം.
പരിക്കേറ്റ ഡിര്‍ക് നാനെസിന് പകരക്കാരനായാണ് ഗെയ്‌ലിനെ ദിവസങ്ങള്‍ക്കുമുമ്പ് ബംഗ്ലൂര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണ്‍ വരെ തങ്ങളുടെ കുപ്പായമണിഞ്ഞ ഗെയ്‌ലിന്റെ സംഹാരരൂപം പൂണ്ടപ്പോള്‍ കൊല്‍ക്കത്തയ്ക്ക് മറുപടിയില്ലാതെയായി. 55 പന്തില്‍ ഏഴു സിക്‌സും 10 ബൌണ്ടറിയും ഉള്‍പ്പെടെയാണ് ഗെയ്ല്‍ 102 റ നേടിയത്. ബാംഗ്ലൂരിനെ വിജയവഴിയിലെത്തിയ്ക്കുമ്പോഴും കീഴടങ്ങാതെ നിന്ന ഗെയ്ല്‍ തന്നെയാണ് കളിയിലെ കേമന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല