മുംബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. മിഡ് ഡേ ദിനപ്പത്രത്തിന്റെ ലേഖകന്‍ ജെ.ഡേയാണ് കൊല്ലപ്പെട്ടത്.
മിഡ് ഡേ പത്രത്തിന്റെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം.
മുംബൈ അധോലോകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്ന ജെ.ഡേ അജ്ഞാതര്‍ നടത്തിയ വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്.
രണ്ട്‌ബൈക്കുകളിലായെത്തിയ സംഘം വീട്ടിലേക്ക് പോകുകയായിരുന്ന ജെ.ഡെയെ പുറകില്‍നിന്നാണ് വെടിവെച്ചത്. നാലു വെടിയുണ്ടകള്‍ ഏറ്റ അദ്ദേഹത്തെ ഉടന്‍ അടുത്തുള്ള ഹിരാനന്ദാരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. പവായ് ഡി മാര്‍ട്ടിന് മുമ്പിലുള്ള സ്‌പെക്ട്ര ബില്‍ഡിങിന് മുമ്പില്‍ വെച്ചാണ് വെടിയേറ്റത്.
അധോലോക സംഘമായിരിക്കും കൊലയ്ക്കു പിന്നില്‍ എന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്.
നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്ന ജ്യോതി ഡേ എന്ന ജെ.ഡേ മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റാണ്.അധോലോകവാര്‍ത്തകള്‍ എഴുതി മുംബൈയിലെ ടാബ്ലോയിഡ് വായനക്കാരുടെ ഇടയില്‍ ഏറെ പ്രശസ്തനായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല