ഡ്യൂട്ടി അടച്ചില്ല എന്ന കാരണത്താല്‍ ഇന്ത്യിലേക്കെത്തിച്ച ലോകകപ്പ് മുംബൈയിലെ കസ്റ്റംസ് അധികൃതര്‍ പിടിച്ചുവെച്ചു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ഒറിജിനല്‍ ട്രോഫിയാണിതെന്ന് തെറ്റിദ്ധരിച്ചാണ് അധികൃതര്‍ ഡ്യൂട്ടി അടയ്ക്കണമെന്ന് ഐ.സി.സി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ലോകകപ്പ് ഫൈനലിനുള്ള കുറച്ച് ടിക്കറ്റ് തരപ്പെടുത്തിതന്നാല്‍ ഡ്യൂട്ടി അടയ്ക്കാതെ ട്രോഫി സ്റ്റേഡിയത്തിലെത്തിക്കാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയെന്നാണ് പുതിയ ആരോപണം വന്നിട്ടുള്ളത്. എന്നാല്‍ ട്രോഫി കസ്റ്റംസ് അധികൃതരെന്നെ തന്നെ ഏല്‍പ്പിച്ച് ഐ.സി.സി ഉദ്യോഗസ്ഥര്‍ സ്ഥലം വിടുകയായിരുന്നു
. കൊളംബോയില്‍ നടന്ന ശ്രീലങ്ക-ന്യൂസിലാന്‍ഡ് സെമിഫൈനലിനുശേഷമാണ് ട്രോഫി മുംബൈയിലേക്കെത്തിച്ചത്
. എന്നാല്‍ ലോകകപ്പിന്റെ ഡ്യൂപ്ലിക്കേറ്റ് മാത്രമാണിതെന്ന് മനസിലാക്കാതെയായിരുന്നു കസ്റ്റംസ് അധികൃതര്‍ പെരുമാറിയത്. ഒറിജിനല്‍ ലോകകപ്പ് ട്രോഫി ഇതിനകം തന്നെ മുംബൈയിലെ ഫൈനല്‍ നടക്കുന്ന വാങ്കടേ സ്റ്റേഡിയത്തിലെത്തിയിരുന്നു. 80,000 പൗണ്ട് വിലവരുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ് ഒറിജിനല്‍ ലോകകപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല