1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

ബുധനാഴ്ച രാത്രി മുംബൈ നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പരയെ ലോക നേതാക്കള്‍ അപലപിച്ചു.

സാധാരണക്കാര്‍ക്കെതിരായ ഇത്തരം നിഷ്ഠൂര ആക്രമണങ്ങളെ ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭാ സെ്രകട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തന്റെ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും തന്റെ എല്ലാ പിന്തുണയുമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടംബാംഗങ്ങള്‍ക്ക്് ആത്മാര്‍ഥമായ പിന്തുണ അറിയിക്കുകയാണ്. യു.എന്‍ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയും ആ്രകമണത്തെ ശക്തമായി അപലപിച്ചു. യു.എസിന്റെ വളരെ അടുത്ത പങ്കാളിയും സൃഹൃത്തുമാണ് ഇന്ത്യ. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയടക്കമുള്ള സാഹചര്യങ്ങള്‍ യു.എസ് നീരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം ്രപസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ആ്രകമണത്തില്‍ പാക് ്രപസിഡണ്ട് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസുഫ് റാസാ ഗീലാനിയും അനുേശാചനം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.