1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011


മുംബൈയില്‍ നടത്തിയതുപോലെയുള്ള ആക്രമണം ബ്രിട്ടനിലും നടത്തുമെന്ന് ഉസാമയുടെ പിന്‍ഗാമിയെന്ന് സ്വയം അവകാശപ്പെടുന്ന ആളുടെ ഭീഷണി. യെമന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്‍വര്‍ അല്‍ അവ്‌ലാക്കിയാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്.

സണ്‍ ഇന്‍വെസ്റ്റിഗേറ്റര്‍ക്കയച്ച ഈ മെയിലിലാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ എം16 ഏജന്റുകള്‍ ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈപ്പ് ബോംബ് ഉപയോഗിക്കുമെന്നും പ്രമുഖവ്യക്തികളെ കൊല്ലുമെന്നും ആള്‍ക്കൂട്ടം നിറഞ്ഞ സ്ഥലത്ത് ആക്രമണം നടത്തുമെന്നുമൊക്കെ ഈമെയിലില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ അവസാനം പറഞ്ഞകാര്യം മുംബൈ മോഡല്‍ ആക്രമണം ഉണ്ടായേക്കാമെന്ന ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വളരെ എളുപ്പത്തില്‍ തനിക്ക് ഭീകരവാദികളുമായി ബന്ധപ്പെടാനാകുമെന്ന് അന്‍വര്‍ പറയുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് വ്യാപകമായി തങ്ങള്‍ അല്‍ ഖയിദയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും അന്‍വര്‍ അറിയിച്ചു. 40 കാരനായ അന്‍വര്‍ ഇതിനകം തന്നെ പല ആക്രമണശ്രമങ്ങളും നടത്തിയിട്ടുണ്ട്. അമേരിക്കയിലും ബ്രിട്ടനിലുമായിട്ടായിരുന്നു ഈ ആക്രമണങ്ങള്‍ നടന്നത്.

നേരത്തേ ഇറാഖ് യുദ്ധത്തെ പിന്തുണച്ച ലേബര്‍ എം.പിയെ കുത്തിക്കൊല്ലാന്‍ 21 കാരനായ റോഷോനാര ചോധ്രിയെ പ്രേരിപ്പിച്ചതും അന്‍വറായിരുന്നു. ലോക്കര്‍ബി സ്‌റ്റൈല്‍ ആക്രമണം നടത്താന്‍ സഹായിക്കണമെന്ന് ബ്രിട്ടിഷ് എയര്‍വെയ്‌സ് കമ്പ്യൂട്ടര്‍ ജോലിക്കാരനായ രജീബ് കരീമിനോട് ആവശ്യപ്പെട്ടതും ഇയാളായിരുന്നു. രജീബ് ഇപ്പോള്‍ ജയിലിലാണ്. അമേരിക്കയില്‍ ജനിച്ച അന്‍വര്‍ അവ്‌ലാക്കി ഇന്റര്‍നെറ്റിലൂടെയാണ് തന്റെ സന്ദേശങ്ങള്‍ ലോകത്താകെ പ്രചരിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.